ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിദ്ധമായ ആൽത്തറമേളം നടക്കും.കലാമണ്ഡലം ശിവദാസനും സംഘവുമാണ് മേളം ഒരുക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിര കണക്കിന് മേളമാസ്വാദകരും കലാകാരന്മാരും ഒന്നിക്കുന്ന പൂരമാണിത്.കലാമണ്ഡലം സനൂപ്,കാഞ്ഞിലശ്ശേരി വിനീത് ,സരുൺ മാധവ് പിഷാരികാവ് ,വിഷ്ണു രാമചന്ദ്രൻ എടമന തുടങ്ങിയവരും കലാമണ്ഡലം ശിവദാസനോടൊപ്പം ഉണ്ടാവും.








