ഉറവ വറ്റാത്ത കാരുണ്യം കെഎംസിസിയുടെ മുഖമുദ്ര പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ

കൊയിലാണ്ടി : ലോകത്തിൻറെ ഏത് കോണിലായാലും അവശതയ അനുഭവിക്കുന്നവർക്ക് അണമുറയാത്ത സാന്ത്വനത്തിന്റെ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകമാണ് കെഎംസിസി എന്നും അവരുടെ പ്രവർത്തനങ്ങൾക്ക് പകരം വെക്കാൻ ഇന്നേവരെ ഒരു ശക്തിക്കുംആയിട്ടില്ല എന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു കൊയിലാണ്ടിയിൽ നടന്ന ബഹ്റൈൻ ഓർമ്മ തണൽ മുദ്ര സുവനീർ ബഹറിൻ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്മാന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ താജുദ്ദീൻ വളപട്ടണം അധ്യക്ഷത വഹിച്ചു അബ്ദുല്ലക്കോയ കണ്ണങ്കടവ് സുനീർ പരിചയപ്പെടുത്തി മുസ്ലിം ലീഗ് സീനിയർ നേതാവ് പി.കെ. കെ. ബാവ മുഖ്യപ്രഭാഷണം നടത്തി ഉമർ പാണ്ടികശാല ടി.ടി. ഇസ്മാഈൽ വി.പി. ഇബ്രാഹിം കുട്ടി ഷാഫി പാറക്കട്ട ഉസ്മാൻ ഒഞ്ചിയം റസാഖ് ആറങ്ങാടി നിസാർ കാഞ്ഞിരോളി അബ്ദുല്ലക്കുട്ടി കൂടല്ലൂർ എം.പി. സൈതലവി മൗലവി ഖാദർ മുണ്ടേരി ലത്തീഫ് മാട്ടൂൽ സമദ് മാട്ടൂൽ കെ.കെ. മമ്മി മൗലവി പ്രസംഗിച്ചു.. വിഎം മൊയ്തു മൗലവി ഖുർആൻ പാരായണം നടത്തി അലി കൊയിലാണ്ടി സ്വാഗതവും പുതുപ്പള്ളി കുഞ്ഞിപ്പ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.