കൊയിലാണ്ടി: സംസ്ഥാന വനിതാ വികസന കോർപറേഷൻ വായ്പാ മേളയുടെ ജില്ലാ തല ഉത്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നു കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെ വിതരണം എം.എൽ.എ യും വ്യക്തിഗത സ്വയം തൊഴിൽ വായ്പകളുടെ വിതരണം ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലും നിർവഹിച്ചു . സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർമാൻ റോസക്കുട്ടി ടീച്ചർ അദ്ധ്യക്ഷയായി. സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു, കോർപറേഷൻ മേഖലാ മാനേജർ കെ. ഫൈസൽ മുനീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണ, ബേബി സുന്ദർ രാജ്, ഗീത കാരോൽ ടി.കെ. പ്രനീത എന്നിവർ സംസാരിച്ചു.
29 കുടുംബശ്രീ ഗ്രൂപ്പുകളിലെ 312 അംഗങ്ങൾക്കായി 2,01,50,000/- രൂപ രൂപയും വ്യക്തിഗത തൊഴിൽ വായ്പയായി ഒരു കോടിയിലധികം രൂപയും വായ്പ മേളയിൽ വിതരണം ചെയ്തു. വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കുക.
Latest from Uncategorized
മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ
പൊയിൽക്കാവ് :പയങ്ങോട്ട് കൃഷ്ണൻ നായർ (88) അന്തരിച്ചു.ചെങ്ങോട്ടുകാവ് ടൗണിലെ പഴയകാല വ്യാപാരി ആയിരുന്നു. ഭാര്യ: ദേവി അമ്മ മക്കൾ : വത്സൻ
ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് (52) മരിച്ചത്.
സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ
സാഹസികതയുടെ ആവേശത്തിലേറി തേവർമലയിലെ ഓഫ്‌റോഡ് ഫൺഡ്രൈവ്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന