ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടർന്ന് നാളീകേര സമർപ്പണം നടന്നു. 23 ന് വൈകുന്നേരം തന്ത്രി പാതിരിശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ സർപ്പബലി, നട്ടത്തിറ, സോപാന സംഗീതം. 24 ന് രാത്രി 7 മണി നട്ടത്തിറ ,തിരുവാതിരക്കളി. 25ന് തേങ്ങയേറുംപാട്ടും , ഉച്ചയ്ക്ക് പ്രസാദ ഊട്ട് , 4 മണി മണി ഗുരുതി. 26 ന് രാത്രി 8 മണി നടത്തിറ, തിറ ഉണർത്തൽ, 27ന് ഉച്ചയ്ക്ക് വെള്ളാട്ട് , 3 മണി പള്ളിവേട്ട, ഇളനീർക്കുല വരവുകൾ 8 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാനും സന്തോഷ് കൈലാസും സംഘവും ഒരുക്കുന്ന മേളത്തോടെ പടിക്കൽ എഴുന്നള്ളത്ത്, രാത്രി 10 മണി അഴി നോട്ടം തിറ, ഭഗവതിത്തിറ, വേട്ടയെക്കാരുമകൻ നട്ടത്തിറ. 28ന് പുലർച്ചേ മൂന്ന് മണി പൂക്കലശം വരവ്, നാല് മണിയ്ക്ക് അഴിമുറിത്തിറ , ഭഗവതിത്തിറ ,നാഗത്തിറ , വെള്ളാട്ട്, വലിയ തിറ. വൈകുന്നേരം ആറ് മണിക്ക് വാകമോളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കുളിച്ചാറാട്ട്, രാത്രി 9 മണിക്ക് വാളകം കൂടൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.