തവളാംകുഴി ഭഗവതി പള്ളിയറക്കാവ് തിറ ഉത്സവം ഇന്ന്

കൊടുവള്ളി: തവളാംകുഴി ഭഗവതി പള്ളിയറക്കാവിലെ തിറ താലപ്പൊലി മഹോത്സവം 23 ന് ഞായറാഴ്ച നടക്കും. രാവിലെ 10 ന് മാനിപുരം മക്കാട്ട് ഇല്ലത്ത് നിന്ന് കലശം വരവ്, ഉച്ചയ്ക്ക് 12 ന് ദേശം ചോപ്പൻ്റെ കുളിച്ച് പുറപ്പാട്, വൈകീട്ട് നാലിന് ഗുരുദേവൻ വെള്ളാട്ട്, ആറിന് മഞ്ഞ താലപ്പൊലി, ഭഗവതി വെള്ളാട്ട്, രാത്രി എട്ടിന് ഇട്ടികുറമ്പ ഭഗവതി വെള്ളാട്ട്, 10ന് നാഗതിറ, 12ന് അരി താലപ്പൊലി , ഭഗവതി തിറ,കനലാട്ടം, പുലർച്ചെ മൂന്നിന് ഇട്ടി കുറമ്പ ഭഗവതി തിറ തുടർന്ന് ഗുരുതി, ഗുളികൻ തിറ എന്നിവ നടക്കും. 24 ന് പുതുശ്ശേരി തറവാട്ടിൽ നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.