താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി കൊയിലാണ്ടിയുടെയും കൊയിലാണ്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ നീതിദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭാ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി കെ.എം ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. റിട്ട. സാമൂഹ്യനീതി വകുപ്പ് അസി: ഡയറക്ടർ ശ്രീ. അഷ്റഫ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. പാരാലീഗൽ വളണ്ടിയർമാർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, വാർഡ് ജാഗ്രതാ സമിതി ഭാരവാഹികൾ, വയോജന ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
