കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി. നവീകരിച്ച കുറുവങ്ങാട് മസ്ജിദുൽ മുബാറക് ( സ്രാമ്പി)ൻ്റെ ഉദ്ഘാടനത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ട്രസ്റ്റി ബോർഡ് ഭാരവാഹികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ചും ജീവഹാനി സംഭവിച്ചവരെക്കുറിച്ചും ട്രസ്റ്റി ബോർഡ് ചെയർമാൻ എൽ. ജി. ഷെനിറ്റ് വിശദീകരിച്ചു. സന്ദർശനത്തിന് ശേഷം മരണപ്പെട്ട അമ്മുക്കുട്ടി അമ്മ, ലീല എന്നിവരുടെ വീടുകളിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. വി. പി ഇബ്രാഹിം കുട്ടി, എ . അസീസ്, വത്സരാജ് കേളോത്ത്, സി.ഹനീഫ് , അബ്ദുറഹ്മാമാൻ തങ്ങൾ, മുഹമ്മദലി കോടിക്കൽ, എൻ.കെ. സിറാജുദ്ദീൻ, ഷാഫി കൊയിലാണ്ടി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
Latest from Main News
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര് ഉള്ളതായി ആരോഗ്യ
സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9
പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച് ദോശ
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള