ഊട്ടേരിയിലെ നവീകരിച്ച ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദു കേരള അമീർ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഉസ്താദ് അലിയാർ ഖാസിമി മുഖ്യാതിഥിയാവും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 23 രാവിലെ മഹല്ല് സംഗമം വൈകിട്ട് മത പ്രഭാഷണം 24ന് രാവിലെ യുവജന സംഗമം വൈകീട്ട് 4 .30ന് സ്നേഹ സദസ്സ് 6.30ന് മസ്ജിദ് ഉദ്ഘാടനം പി മുജീബ് റഹ്മാൻ നിർവഹിക്കും സ്നേഹവീട് പ്രവർത്തി ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഫെബ്രുവരി 25ന് വൈകിട്ട് 4 മണിക്ക് പൊതുജന സദസ്സ് നടക്കും. പത്രസമ്മേളനത്തിൽ മഹല്ല് പ്രിസിഡൻ്റ് വി.പി അബ്ദുറഹ്മൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ , ഖത്തർ ചാപ്റ്റർ പ്രതിനിധി റാസിഖ് നാരങ്ങോളി യു.എ.ഇ പ്രതിനിധി ബഷീർ കുനിയിൽ എന്നിവർ പങ്കെടുത്തു.