റെഡ്ക്രോസ് അവാർഡ് സമർപ്പണം നടത്തി

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഈ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച ദുരന്ത രക്ഷാപ്രവർത്തകനായി ഷംസുദ്ദീൻ ഏകരൂലിനെ തിരഞ്ഞെടുത്തു. എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഷംസുദ്ദീന് കൈമാറി.

കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ തഹസിൽദാർ ജയശ്രി എസ്. വാര്യർ അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി എ.ടി. അഷറഫ് അനുസ്മരണവും ജൂറി ചെയർമാൻ എം.ജി. ബൽരാജ് അവാർഡ് പ്രഖ്യാപനവും നടത്തി. കൊയിലാണ്ടി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സി. പ്രജില വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റെഡ്ക്രോസ്, യൂത്ത് റെഡ്ക്രോസ് വളണ്ടിയർമാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ദീപു, താലൂക്ക് സെക്രട്ടറി ബിജിത്ത് ആർ.സി, കെ.കെ.ഫാറൂഖ്, അമീർ അലി, പി.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ചെയർമാൻ കെ.കെ. രാജൻ സ്വാഗതവും വൈസ് ചെയർമാൻ സി.ബാലൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

Next Story

പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഞായറാഴ്ച മണക്കുളങ്ങര ക്ഷേത്രം സന്ദർശിക്കും

Latest from Local News

ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി സി.പി.ഐ നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിലംഗം

ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അതിവിദഗ്ദമായി അറസ്റ്റു ചെയ്തു

ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര നിർധനരായ കുടുംബങ്ങൾക്ക് നിർമിച്ചു നൽകിയ അഞ്ചു സ്നേഹ വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് പേരാമ്പ്രയിൽ ഉദ്‌ഘാടനം ചെയ്തു

സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനാവണം സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ. ഇത്തരം