ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽ പങ്കെടുത്ത കെ.കെ. അശോകൻ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥനാണ്. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ ജേതാവാണ്. ഡിഫറെന്റിലി ഇൻഡോർക്രിക്കറ്റ്
നാഷണൽ ഗെയിംസിൽ കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. സംസ്ഥാനതല വനം കായികമേളയിൽ കാരംസ് ഡബിൾസിൽ ചാമ്പ്യനാണ്.
പുഷ്പാംഗദൻ്റെ ഒന്നാം സ്വയംവരം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
രാജീവൻ വാഴയിൽ,സൗമ്യ ഷിജിത് ,ഷിഗി അജയൻ, ആത്മജ് പ്രേംനാഥ്,ആയുഷ് അലോക് ,ദേവ പ്രയാഗ് പ്രയാൺ ,നൈതിക്, എസ്.കെ.
ശ്രീഷ് ,അനേക , അദ്വൈത് ,സഫൽ എന്നിവരും പങ്കെടുത്തു.