നമ്പ്രത്ത്കര യു.പി. സ്കൂൾ നൂറാം വാർഷികോത്സവത്തോടനുബന്ധിച്ച് പൂർവ ജീവനക്കാരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സാഹിത്യ സദസ്സും, മേലടി ഉപജില്ലയിലെ യുപി വിഭാഗം കുട്ടികൾക്കായുള്ള ക്വിസ് മത്സരവും നടത്തി. ചെറുവണ്ണൂർ ജിഎച്ച്എസ്എസിലെ പാർഥിവ് ഒന്നാം സ്ഥാനവും, കീഴൂർ യു. പി സ്കൂളിലെ വേദവ് കൃഷ്ണ രണ്ടാം സ്ഥാനവും, കണ്ണോത്ത് യു.പി സ്കൂളിലെ മുഹമ്മദ് റസാൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സാഹിത്യ സദസ്സ് നടന്നു. പ്രശസ്ത ചിത്രകാരനായ മദനൻ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ ജി രഘുനാഥ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മുൻ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം ശ്രീഹർഷൻ പ്രധാനാധ്യാപിക സുഗന്ധി ടി.പി, കെ പി ഭാസ്കരൻ, രഞ്ജിത് നിഹാര എന്നിവർ സംസാരിച്ചു.
Latest from Local News
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
കൊയിലാണ്ടി: 2026 ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ
കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും







