മൂടാടിപഞ്ചായത്ത് രണ്ടാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി കുതിരോടിയിൽ റമളാൻ കുടുംബസംഗമം നടത്തി

നന്തിബസാർ: മൂടാടിപഞ്ചായത്ത് രണ്ടാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി കുതിരോടിയിൽ റമളാൻ കുടുംബസംഗമം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.കെ.അബുബക്കർ ഉദ്ഘാടനംചെയ്തു. ടി.കെ.നാസർ അദ്യക്ഷനായി. നന്തി ജാമിയ്യദാറുസ്സലാം മാനേജർ അഡ്വ:ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി നേതാവ് അസീസ് തിക്കോടി മുഖ്യാതിഥിയായിരുന്നു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന തുലഭ വിങ് ജനറൽ കൺവീനർ അനസ് ഒളവറ റംസാൻ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി റഹ്‌മാൻ തടത്തിൽ, ട്രഷറർ അബ്ദുറഹിമാൻ വർദ് ചടങ്ങിൽ പങ്കെടുത്തു. കെ.പി.മൂസ്സ സ്വാഗതവും, വി.കെ.കെ.ഉമ്മർ നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published.