വെല്ലുവിളികളെ വിജയമന്ത്രങ്ങളാക്കി സമൂഹത്തിന് പ്രതീക്ഷയുടെ പാത തെളിയിച്ച കേരള പോലീസ് ഇന്റലിജൻസ് എ.ഡി ജി.പി. പി. വിജയൻ കോഴിക്കോടിന്റെ അഭിമാനമാണ്. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിലൂടെ രാഷ്ട്രം അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്. പി. വിജയനെ അനുമോദിക്കുന്നതിനായി ജന്മനാട് നൽകുന്ന സ്വീകരണം ഫെബ്രുവരി 23ന് ഞായറാഴ്ച്ച വൈകീട്ട് 6 മണിക്ക് കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ജനപ്രതിനിധികളുടെയും പൗരാവലിയുടെയും സാന്നിധ്യത്തിലാണ് സ്വീകരണം.
