സംഗീത സപര്യയിൽ അര നൂറ്റാണ്ട് പിന്നിട്ട യു. ജയന് 23 ന് വടകരയുടെ ആദരം

വടകര: സംഗീത സപര്യയിൽ അര നൂറ്റാണ്ട് പിന്നിട്ട യു.ജയന് ശിഷ്യരും രക്ഷിതാക്കളും നൽകുന്ന ശ്രേഷ്ഠാദരം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരസഭാ മുനിസിപ്പൽ പാർക്കിൽ രാത്രി ഏഴിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പകൽ നാലരക്ക് കലാഗ്രാമം സിറാജുദ്ദീൻ്റ പെരണി നാട്യത്തോടെ പരിപാടി ആരംഭിക്കും. കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രതിഭകളെ ആദരിക്കും. കാഞ്ഞങ്ങാട് രാമചന്ദ്രനും യു.ജയനും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടക്കും.

പി.ജയചന്ദ്രൻ, പി.ലീല, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, ചെങ്ങന്നൂർ ശ്രീകുമാർ തുടങ്ങി നിരവധി ഗായകർ യു.ജയന്റെ സംഗീത നിർവഹണത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ലോകനാർകാവ് ഭക്തിഗാനങ്ങൾ, ഗുരുവായൂർ ഭക്തിഗാനങ്ങൾ തുടങ്ങി നിരവധി കാസറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. മമ്മിയൂർ ക്ഷേത്രം, മടപ്പള്ളി അറക്കൽ ക്ഷേത്രം, മലോൽ കുട്ടി ചാത്തൻ ക്ഷേത്രം, വെളികുളങ്ങര ശിവക്ഷേത്രം മുതലായ ക്ഷേത്രങ്ങളുടെ ഭക്തിഗാനങ്ങൾക്ക് യു.ജയൻ സംഗീതം പകർന്നിട്ടുണ്ട്. ആയിരക്കണക്കിന് ശിഷ്യരാണ് ഇദ്ദേഹം ആരംഭിച്ച ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് സംഗീതം അഭ്യസിച്ചത്. വാർത്താ സമ്മേളനത്തിൽ അഡ്വ. ഇ. നാരായണൻ നായർ, ഇ.ടി.കെ പ്രഭാകരൻ, എൻ.പി വിജീഷ്, എ. പ്രേംകുമാർ, പി. ആനന്ദൻ, സുരേഷ് ബാബു വട്ടോളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ആൾ ഇന്ത്യ എൽ.ഐ.സി ഏജൻ്റ് സ് ഫെഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു

Next Story

എം.ടി വ്യക്തിയോട് സംവദിച്ച കഥാകാരൻ: കല്പറ്റ നാരായണൻ

Latest from Local News

കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയെ അനുസ്‌മരിച്ചു

സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു

നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബാലുശേരിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി

ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി

അരിക്കുളം: ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി ആദ്യ വില്പന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്