ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 22 ന് ശനിയാഴ്ച കൊടിയേറും. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം. തുടർന്ന് നാളീകേര സമർപ്പണം ഉണ്ടാവും. 23 ന് വൈകുന്നേരം തന്ത്രി പാതിരിശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ സർപ്പബലി, നട്ടത്തിറ, സോപാന സംഗീതം. 24 ന് രാത്രി 7 മണി നട്ടത്തിറ, തിരുവാതിരക്കളി. 25ന് തേങ്ങയേറുംപാട്ടും, ഉച്ചയ്ക്ക് പ്രസാദ ഊട്ട് , 4 മണി മണി ഗുരുതി. 26 ന് രാത്രി 8 മണി നടത്തിറ, തിറ ഉണർത്തൽ, 27ന് ഉച്ചയ്ക്ക് വെള്ളാട്ട്, 3 മണി പള്ളിവേട്ട, ഇളനീർക്കുല വരവുകൾ 8 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാനും സന്തോഷ് കൈലാസും സംഘവും ഒരുക്കുന്ന മേളത്തോടെ പടിക്കൽ എഴുന്നള്ളത്ത്, രാത്രി 10 മണി അഴി നോട്ടം തിറ, ഭഗവതിത്തിറ, വേട്ടയ്ക്കാരുമകൻ നട്ടത്തിറ. 28ന് പുലർച്ചേ മണി പൂക്കലശം വരവ് , മണിയ്ക്ക് അഴിമുറിത്തിറ, ഭഗവതിത്തിറ, നാഗത്തിറ, വെള്ളാട്ട്, വലിയ തിറ. വൈകുന്നേരം ആറ് മണിക്ക് വാകമോളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കുളിച്ചാറാട്ട് , രാത്രി 9 മണിക്ക് വാളകം കൂടൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
Latest from Local News
മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ