പുളിഞ്ചേരിയിൽ പുതുതായി നിർമ്മിച്ച മസ്ജിദ് സ്വഹാബ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: പുളിഞ്ചേരിയിൽ പുതുതായി നിർമ്മിച്ച മസ്ജിദ് സ്വഹാബ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: എപി അബ്ദുൽ ഹക്കീം അസ്ഹരി പൊതു സമ്മേളനം ഉദ്ലാടനം ചെയ്തു .
തുടർന്ന് നടന്ന സയ്യിദ് ഇബ്രാഹിം ബാഫഖി അധ്യക്ഷനായി ‘ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ , അരുൺകുമാർ,എൻ. കെ ഭാസ്കരൻ ,എ അസീസ് മാസ്റ്റർ,ചന്ദ്രൻ മാസ്റ്റർ പുളിയഞ്ചേരി, അഡ്വ: തൻവീർ ഉമർ, സയ്യിദ് സൈൻ ബാഫഖി ,
അബ്ദുൽ കരീം നിസാമി തുടങ്ങിയവർ പ്രസംഗിച്ചു. അഷ്റഫ് സഖാഫി കൊയിലാണ്ടി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അസീസ് മുറാദ് സ്വാഗതവും സൽമാൻ സഖാഫി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.