കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി മേൽപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കാലത്ത് ശിവനാമജപം, കലവറ നിറയ്ക്കൽ,
വൈകിട്ട് യുവ പ്രതിഭാ സംഗമം, “ഗാനഗംഗ” ഭക്തിഗാനാർച്ചന എന്നിവ നടന്നു. 22 ന് രാവിലെ 6.30 ന് മാണി നീലകണ്ഠ ചാക്യാർ അവതരിപ്പിക്കുന്ന മത്തവിലാസം കൂത്ത് സമാരംഭം, മഹാദേവന് ചെമ്പോല സമർപ്പണം, ഗാനാഞ്ജലി, രാത്രി പഞ്ചാരിമേളം അരങ്ങേറ്റം, സന്തോഷ് കൈലാസിൻ്റെ തായമ്പക, നൃത്യതി ക്ലാസ്സിക്കൽ സ്കൂൾ ബാലുശ്ശേരി അവതരിപ്പിക്കുന്ന നൃത്ത രാവ്, 23 ന് കുന്നി മഠം ഭജന സംഘത്തിൻ്റെ ഗാനാമൃതം, ആഘോഷ വരവുകൾ, കലാമണ്ഡലം ഹരിഗോവിന്ദ്, സദനം അശ്വിൻ മുരളി എന്നിവരുടെ ഇരട്ടത്തായമ്പക, നടരാജ നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന
നൃത്ത പരിപാടികൾ “നടനം”, 24ന് ഓട്ടൻതുള്ളൽ, കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ തായമ്പക, ഗാനമേള, 25ന് രാവിലെ കൈതപ്രം ദാമോദരൻ നമ്പൂതിരി,ആലങ്കോട് ലീലാകൃഷ്ണൻ, പന്തളം കൊട്ടാരം കാര്യദർശി നാരായണ വർമ്മ, സാമൂതിരി രാജയുടെ മകൾ മായാഗോവിന്ദ് എന്നിവരുടെ സാന്നിധ്യത്തിൽ പിന്നണി ഗായകൻ ജി. വേണുഗോപാലിന് മൃത്യുഞ്ജയ പുരസ്കാര സമർപ്പണം,
ക്ഷേത്രത്തിന്റെ സമഗ്ര നവീകരണ കർമ്മരേഖയുടെ പ്രകാശനം, സമൂഹസദ്യ, വൈകിട്ട് മലക്കെഴുന്നെള്ളിപ്പ്, ഭക്തിഗാനാമൃതം,
ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ 60 വാദ്യകലാകാരന്മാർ അണി നിരക്കുന്ന ആലിൻ കീഴ്മേളം, 26ന് മഹാശിവരാത്രി നാളിൽ ശാസ്ത്രീയ നൃത്താർച്ചന
“ശിവദം”, 6 മണി മുതൽ ശയന പ്രദക്ഷിണം, രാത്രി 2 മണിക്ക് റിജിൽ കാഞ്ഞിലശ്ശേരി, ജീതിൻലാൽ ചോയ്യേക്കാട്ട് എന്നിവരുടെ ഇരട്ടത്തായമ്പക,
27ന് പള്ളിവേട്ട എന്നിവ നടക്കും. 28ന് നടക്കുന്ന കുളിച്ചാറാട്ടോടെ മഹോത്സവത്തിന് കൊടിയിറങ്ങും.
Latest from Local News
മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ