നന്മണ്ട: എം.ടി വാസുദേവൻ നായർ എന്നും തൻ്റെ കഥകളെ സമീപിക്കുന്ന വായനക്കാരനോട് വ്യക്തിപരമായി സംവദിച്ച എഴുത്തുകാരനായിരുന്നു എന്ന് പ്രശസ്ത കവി കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. വായന സമൂഹത്തിനു മുമ്പിൽ കെട്ടുറപ്പുള്ള, ശില്പഭദ്രമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചത്. അവരുടെ വേദനയും വികാരവും വായനക്കാരൻ്റെത് കൂടിയായി മാറി. ആ കഥാപാത്രങ്ങൾ സമൂഹത്തിനിടയിൽ തന്നെ ഉള്ളവരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നന്മണ്ട പടവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ‘എം. ടി എഴുത്തിന്റെ ആത്മാവ് ‘ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സി ശശികുമാർ അധ്യക്ഷത വഹിച്ചു. വി.പി ഏലിയാസ്, പി.എസ് മിനി, ബി.രഘു നാഥ്, മഹേഷ് കൂളിപ്പൊയിൽ, എം.അരവിന്ദ്, കെ.പി.രാജൻ തുടങ്ങിയവർ സംസാരിച്ചു.