കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം പീതാംബരൻ എന്ന ആന മദപ്പാടിൽ ആയിരുന്നു എന്നും റിപ്പോർട്ട്  പറയുന്നു.

കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു.

Leave a Reply

Your email address will not be published.

Previous Story

കുട്ടോത്ത് സത്യനാരായണ ക്ഷേത്രം കുംഭമാസ ബലിതർപ്പണം ഫെബ്രുവരി 27 ന്

Next Story

ജീവകാരുണ്യ മേഖലയിൽ അഭയത്തിന്റെ പ്രവർത്തനം മാതൃകാപരം: ഡോക്ടർ കോയ കാപ്പാട്

Latest from Local News

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ

ഹരിത വിദ്യാലയ പുരസ്കാര നിറവിൽ വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂൾ

മൂടാടി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്കാരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിന് ലഭിച്ചു. പ്രശസ്ത പരിസ്ഥിതി

നരിക്കുനി വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ അന്തരിച്ചു

നരിക്കുനി: വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ (62) അന്തരിച്ചു.  ഭർത്താവ് : മോഹൻദാസ് (റിട്ട: ജിഎച്ച്എസ്എസ് ബാലുശ്ശേരി). മകൻ : ജിതിൻ

സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം വിവിധ