മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ ബെംഗളൂരുവില്‍ അന്തരിച്ചു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ (41 – എക്‌സല്‍ ഇന്ത്യ, ഹൈദരാബാദ്) ബെംഗളൂരുവില്‍ അന്തരിച്ചു. അച്ഛന്‍: രാഘവന്‍.ഇ (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി). അമ്മ: ശാന്ത.ടി.പി (റിട്ട. പ്രധാന അധ്യാപിക, ജിയുപി സ്‌കൂള്‍ കരിങ്കല്ലായ്).
ഭാര്യ: രേഷ്മ ഒതയോത്ത് (ഓഡിയോളജിസ്റ്റ്, ബെംഗളൂരു). സഹോദരി: അമൃത (മാനേജര്‍, എസ്ബിഐ മുംബൈ). സഹോദരി ഭര്‍ത്താവ്: രാഗേഷ് (കോസ്റ്റിംഗ് എഞ്ചിനീയര്‍, മുംബൈ). ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നു. കൊണ്ടന്റ് റൈറ്റര്‍, ബ്രാന്റ് സ്ട്രാറ്റജിസ്റ്റ് (‘ഹെക്കാറ്റ്’ സ്ട്രാറ്റജി) എന്നിവയ്‌ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ കണ്‍സള്‍ട്ടന്‍സി ടീമുകളിലും പ്രവര്‍ത്തിച്ചു.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് മേപ്പയ്യൂരിലെ വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published.