കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.ൻ.ടി.യു.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബസ് സ്റ്റാൻ്റ് പരിസരത്ത് പട്ടിണിമൂലം പിച്ചയെടുപ്പ് സമരം നടത്തി. സമരം ഐ.ൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. അഞ്ചു വർഷം ജോലി ചെയ്ത ആശ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചും, കുടിശ്ശിക വേതനം ഉടൻ വിതരണം ചെയ്തും അധിക ജോലിക്ക് അധിക വേതനം പ്രഖ്യാപിക്കാനും സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ പ്രാദേശിക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.ൻ.ടി.യു.സി) മുന്നറിയിപ്പ് നൽകി.
ജില്ല പ്രസിഡണ്ട് ടി. നുസ്റത്ത് അദ്ധ്യക്ഷം വഹിച്ചു. ഐ.ൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ഐ.ൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. ഐ.ൻ.ടി.യു.സി ജില്ല ഭാരവാഹികളായ മജീദ് വെള്ളയിൽ , കെ സുജാത , പി.കെ ശ്രീനിവാസൻ , സലീം. ആശ വർക്കേഴ്സ് ജില്ല ഭാരവാഹികളായ ലീല ചങ്ങരോത്ത്, റെജി തമ്പി , ശൈലജ സി , ജിഷ, വിധുബാല എ.വി . ഉഷ കോട്ടൂർ , നസീറ, വി. പ്രേമി നാദാപുരം. ശ്രീജിന വടകര, സുലോചന കെ.സജിത മൊകവൂർ , റീജ കെ. ബിസ്‌ലി കൂരാചുണ്ട് , ഷേബി കെ.നസീറ വി.പി.എന്നിവർ സംബന്ധിച്ച സമരത്തിൽ സബിത. എ പി.നന്ദി പറഞ്ഞു.