കൊടുവള്ളി: കരുവൻപൊയിൽ മുനീറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും സ്വിറാത്തുൽ മുസ്തഖീം മദ്രസ പൂർവ വിദ്യാർഥി കൂട്ടായ്മയും ഫെബ്രുവരി 23 ന് ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെ മദ്രസ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കെ.വി.മോയിൻകുട്ടി ഹാജി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാമൂഹിക വിഷയങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് എം.കെ. രാഘവൻ എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹിക അവബോധം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. ഡോ.എം.കെ. മുനീർ എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട് റസാഖ്, സയ്യിദ് അലി ബാഫഖി തങ്ങൾ, സി.മുഹമ്മദ് ഫൈസി, ഡോ.അബ്‌ദുൽ ഹകീം അസ്‌ഹരി, നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, വായോളി മുഹമ്മദ്, ഡോ.കോയ കാപ്പാട്, ഡോ.എ.കെ. അബദുൽ ഖാദർ തുടങ്ങിയവർ സംബന്ധിക്കും.
22 ന് ശനിയാഴ്ച വൈകീട്ട് 4.30 ന് ചുളളിയാട് ഖബർസ്ഥാൻ സിയാറത്ത് നടക്കും. അഞ്ചിന് പതാക ഉയർത്തും.
5.30ന് സൗഹൃദ കൂട്ടായ്മയും രാത്രി ഏഴിന് പ്രവാസി സംഗമവും 7.30 ന് യുവജന സംഗമവും നടക്കും. യുവജന സംഗമത്തിൽ മയക്കുമരുന്ന് വിപത്തിനെക്കുറിച്ച് രംഗീഷ് കടവത്ത് ക്ലാസെടുക്കും.
പത്രസമ്മേളനത്തിൽ
സ്വാഗതസംഘം ചെയർമാൻ കെ.വി.മുഹമ്മദ് അശ്റഫ് ഹാജി, ടി.പി.ഉസൈൻ ഹാജി, കെ.വി.ഗഫൂർ ഹാജി, ടി.കെ.പി.അബൂബക്കർ, പി.അബു മാസ്റ്റർ, ഇ.ആലി മാസ്റ്റർ, എ.കെ.സി. ആലിഹാജി, ടി.പി.റഷീദ് ഹാജി എന്നിവർ പങ്കെടുത്തു.