കണ്ണോത്ത് യു.പി സ്കൂൾ നൂറ്റിപ്പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വാധ്യാപക സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.ജറീഷ് അധ്യക്ഷനായി. കെ.ഗോവിന്ദൻ മാസ്റ്റർ, ടി.കുഞ്ഞിരാമൻ മാസ്റ്റർ, സി.എം കേളപ്പൻ മാസ്റ്റർ, കെ.സുരേഷ് ബാബു മാസ്റ്റർ, എൻ.ടി കമല ടീച്ചർ, കെ.എം ഗോപാലൻ മാസ്റ്റർ, എം.സുരേഷ് കുമാർ മാസ്റ്റർ, കെ.കെ.മാധവൻ മാസ്റ്റർ, എം. രാധ ടീച്ചർ, കെ. പ്രഭാകര കുറുപ്പ് മാസ്റ്റർ, വി.അബ്ദുറഹിമാൻ മാസ്റ്റർ, ഐ. ശ്രീനിവാസൻ മാസ്റ്റർ, പി.കെ.രാഘവൻ മാസ്റ്റർ, സി.ബിജു, ടി.കെ മോളി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ ഗീത സ്വാഗതവും സി.കെ. സ്വപ്ന നന്ദിയും പറഞ്ഞു.