യുപിഐയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഗൂഗിൾ പേ. ഇക്കാലത്ത് യുപിഐ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം അയച്ചു കൊടുക്കുന്ന നമ്മൾ ബിൽ പേയ്‌മെൻ്റുകൾക്കും ഇപ്പോൾ യുപിഐയെ ആശ്രയിക്കുന്നു. മൊബൈൽ, ഡിടിഎച്ച് റീചാർജുകൾ തുടങ്ങി വെള്ളം, വൈദ്യുതി, ഗ്യാസ് ബിൽ പേയ്‌മെൻ്റുകൾക്കെല്ലാം തന്നെ ഇന്ന് യുപിഐ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗൂഗിള്‍ പേ ബില്‍ പേയ്‌മെൻ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാനൊരുങ്ങുകയാണ്. വൈദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ പേയ്‌മെൻ്റുകള്‍ക്കും ഇനി മുതൽ അധിക ചാര്‍ജ് ഈടാക്കും.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടയ്‌ക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമായി വരുന്നത്. എത്ര രൂപയാണോ ഇടപാട് നടത്തുന്നത് അതിൻ്റെ 0.5% മുതല്‍ 1% വരെ ഫീസും ജിഎസ്‌ടിയുമാണ് ഈടാക്കും