കണ്ണൂര്: അഴീക്കോടില് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില് അഞ്ച് പേര്ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്ക്കടവ് മുച്ചിരിയന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന് അമിട്ട് ആള്ക്കൂട്ടത്തിനിടയില് വീണ് പൊട്ടിയത്. പുലര്ച്ചെ നാലരയോടെയാണ് അപകടം.ക്ഷേത്രത്തില് തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 12 വയസുള്ള കുട്ടിയടക്കമുള്ളവര്ക്ക് പരിക്കുണ്ട്. പരിക്കേറ്റ് ഗുരുതരമായ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര് കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില് ചികിത്സയിലാണ്. പലര്ക്കും സാരമായ പരിക്കുണ്ട്. തെയ്യം തെങ്ങില് കയറുന്ന പ്രസിദ്ധമായ ചടങ്ങുള്പ്പെടെയുള്ള ക്ഷേത്രമാണ്.
Latest from Local News
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ
തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ ലെവൽ ടെക് ഫെസ്റ്റ് ഒക്ടോബർ 15, 16, 17, 18
ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ലുരോഗ വിഭാഗം ഡോ : റിജു.
സിൽക്ക് ബസാർ പാപ്പിന വീട്ടിൽ അഷ്റഫ് നിര്യാതനായി (കൊയിലാണ്ടി ബസ്റ്റാന്റിൽ മറിയാസ് ബേക്കറി ഉടമയാണ് )