സി.പി.എം ഏരിയാ ജാഥക്ക് ഉജ്ജ്വല സ്വീകരണം

കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് വിവിധ മേഖലകളിൽ ഉജ്വല സ്വീകരണം ലഭിച്ചു.ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ നയിക്കുന്ന ജാഥയിൽ ഡെ. ലീഡർ കെ. ഷിജു പൈലറ്റ് എൽ.ജി. ലിജീഷ് , മാനേജർ പി.ബാബുരാജ് എന്നിവരും ഉണ്ട്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം കാനത്തിൽ ജമീല എം എൽ എ , വി.എം. ഉണ്ണി , കെ. സത്യൻ , പി.സത്യൻ , എ.എം. സുഗതൻ , ബി.പി. ബബീഷ് , കെ. രവീന്ദ്രൻ, ആർ. കെ. അനിൽകുമാർ, എം. നൗഫൽ , എ.സി. ബാലകൃഷ്ണൻ , കെ.കെ. സതീഷ് ബാബു ,പി. ചന്ദ്രശേഖരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സമാപന പൊതുയോഗം കീഴരിയൂർ സെൻ്ററിൽ ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു. വി.പി. സദാനന്ദൻ അദ്ധ്യക്ഷനായി.

Leave a Reply

Your email address will not be published.