കൊയിലാണ്ടി താലൂക്കിലെ മികച്ച പ്രവർത്തനം നടത്തുന്ന ലൈബ്രറിക്കായി ഏർപ്പെടുത്തിയ ദാമു മാസ്റ്റർ പുരസ്കാരം മേലൂരിലെ കെ.എം. എസ് ലൈബ്രറിക്ക് ലഭിച്ചു. ഡോ : ജിനേഷ് കുമാർ എരമം പുരസ്കാര വിതരണം നടത്തി. ചെങ്ങോട്ടുകാവിലെ മേലൂർ കെ.എം. എസ് ലൈബ്രറിക്കു വേണ്ടി സെക്രട്ടറി പി.സി. സുരേഷ് പുരസ്കാരം ഏറ്റുവാങ്ങി.
