വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് എഴുമണിയോടെ കിടപ്പുമുറിയിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ച നിസ മെഹക്ക്. പഠിച്ചതിന് ശേഷം ടി.വി കണ്ടാൽ മതിയെന്ന് വീട്ടുകാർ പറഞ്ഞതിന് മനംനൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.
വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല.