ആൾ ഇന്ത്യ എൽ.ഐ.സി ഏജൻ്റ് സ് ഫെഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം രാഘവേട്ടൻ നഗറിൻ (മുദ്ര ശശി ഹാൾ ) സംഘടനയുടെ ദേശീയ വൈസ്പ്രസിഡൻ്റ് എം രാമദാസൻ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി. പോളിസി റിഫയലിങ്ങിലൂടെ ഏജൻ്റ്മാർക്ക് വെട്ടികുറച്ച കമ്മീഷനും മറ്റ് ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട് ഡിവിഷൻ പ്രസിഡൻ്റ് സി ഒ രവീന്ദ്രൻ മുഖ്യപ്രഭാക്ഷണം നടത്തി. പ്രസിഡൻ്റ് പി.പി പ്രേമയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എം.എസ് സുനിൽകുമാർ സ്വാഗതം പറഞ്ഞു.
എസ്.എസ്.എൽ.സി, +2 മറ്റ് ഉന്നതമേഖലകളിൽ മികച്ച വിജയം കൈവരിച്ച ഫെഡറേഷൻ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് കെ.പി. കരുണാകരൻ അനുമോദിച്ചു. കൂടാതെ ബിസ്സിനസ്സ് രംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച പി.കെ ബിന്ദു,പി. വിലാസിനി, രാജശ്രി എന്നിവരെ ആദരിച്ചു. ബ്രാഞ്ച് ട്രഷറർ വി.കെ ശശിധരൻ വരവ് ചിലവ് കണക്കവതരിപ്പിച്ചു. ജില്ലാട്രഷറർ ജി രാജേഷ് ബാബു, സൊസൈറ്റി ഡയറക്ടർ എം. കെ ത്യാഗരാജൻ, സീനിയർ ഏജൻ്റ്മാരായ എൻ.കെ.രമേഷ് , കെ ചിന്നൻ നായർ, കെ.കൃഷ്ണൻ, ബാലുശ്ശേരി എസ് ഒ പ്രസിഡൻ്റ് എൻ. രാജൻ, സി എം പ്രമീള എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായി മണി പുനത്തിൻ പ്രസിഡൻ്റ്, സെക്രട്ടറി, വി.കെ. ശശിധരൻ, ട്രഷറർ എം എസ് സുനിൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.