ചേമഞ്ചേരി: ഭിന്നശേഷിക്കാരായ മക്കളെ ഹൃദയത്തോട് ചേർത്ത് നിർത്തി കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി അഭയം നടത്തിവരുന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഉസ്താദ് കോയ കാപ്പാട് പ്രസ്താവിച്ചു. അഭയം സ്പെഷൽ സ്കൂളിന്റെ 26-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയം പ്രസിഡണ്ട് എം.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോക്ടർ അബൂബക്കർ കാപ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ, കൈരളി ടിച്ചർ അനുസ്മരണ ഭാഷണം നടത്തി.
കലോത്സവത്തിന്റെ ഉദ്ഘാടനം കലിക്കറ്റ് ബി സോൺ കലോത്സവത്തിലെ കലാതിലകം കുമാരി മിന്റ മനോജ് നിർവ്വഹിച്ചു. സംസ്ഥാന സ്പെഷൽ സ്കൂൾ കലാപ്രതിഭകൾ, സ്പെഷൽ ഒളിമ്പിക് ജേതാക്കൾ എന്നിവരെ ആദരിച്ചു ഉപഹാരം നൽകികൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ ബിത റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി.അബ്ദുൾ ലത്തീഫ് , മുസ്തഫ ഒലീവ്, എ.പി. അജിത, ഷബീർ എളവന ക്കണ്ടി, ശശി കൊളോത്ത്, അസീസ് കെ.പി എന്നിവർ സംസാരിച്ചു. ക്ലാസ്സ് സിക്രട്ടറി ശശിധരൻ ചെറൂർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും അഭയം ജീവനക്കാരും പ്രവർത്തകരും ചേർന്ന് അവതരിപ്പിച്ച വിവിധ കാലാപരിപാടികളും അരങ്ങേറി.