വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോർ വാഹന നികുതി കുടിശികയായ വാഹനങ്ങൾക്കും പൊളിച്ചു പോയ വാഹനങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയണ് അടുത്തമാസം അവസാനിക്കുക.
2020 മാർച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാർച്ച് 31ന് നാലുവർഷമോ അതിൽ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാലുവർഷത്തെ അടയ്ക്കേണ്ടുന്ന നികുതിയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.