മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും വാർഡ് മെമ്പറും ഖാദി ബോർഡ് റിട്ടേയെർഡ് പ്രോജക്ട് ഓഫീസറും ആയിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനാലാം ചരമ വാർഷികം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ ടി വിനോദൻ, മുൻപ്രസിഡന്റ് ഇ ടി പത്മനാഭൻ, മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ, രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, അഡ്വക്കേറ്റ് ഷഹീർ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, ആർ.നാരായണൻ മാസ്റ്റർ പൊറ്റക്കാട് ദാമോദരൻ, കുറ്റിയിൽ രവി മാസ്റ്റർ, കണ്ണിയാംകണ്ടി രാധ കൃഷ്ണൻ, കാളിയേരി മൊയ്തു, മുകുന്ദൻ ചന്ദ്രകാന്തം, അശോകൻ പുഷ്പാലയം തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ചേനോത്ത് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ മോഹൻദാസ് മാസ്റ്റർ സ്വാഗതവും ട്രസ്റ്റ് മെമ്പർ ടിഎൻഎസ് ബാബു നന്ദിയും രേഖപ്പെടുത്തി.
Latest from Local News
കോഴിക്കോട് താലൂക്ക് പരിധിയില് അടിയന്തിരഘട്ടത്തില് ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്, ക്രെയിന്, വള്ളങ്ങള്, ബോട്ടുകള്, മരംമുറി യന്ത്രങ്ങള്, ജനറേറ്ററുകള്, ലൈറ്റുകള് എന്നിവക്ക്
കോഴിക്കോട് ഗവ. ഐടിഐയില് ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നടത്തുന്ന ഓയില് ആന്ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്: 9526415698.
കൊയിലാണ്ടി : കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകിമാതൃകയായി ഓട്ടോ തൊഴിലാളി
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഭരണ സമിതി. സെക്രട്ടറിയുടെ നിലപാടിനെതിരെ യുഡിഎഫ് മെമ്പര്മാര് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.പ്രസിഡന്റ് ബിന്ദു രാജന്റെ
പയ്യോളി ബിസ്മി നഗറിൽ വെച്ച് നടന്ന കെ. എൻ. എം പയ്യോളി മണ്ഡലം മേഖലാ സമ്മേളനം ജനസാന്നിധ്യം കൊണ്ടും ശ്രദ്ധകൊണ്ടും വേറിട്ട