കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂർ പ്രദേശത്ത് വീണ്ടും തെരുവുനായകളുടെ അക്രമണം. ബുധനാഴ്ചയുണ്ടായ അക്രമണത്തിനു പിന്നാലെ വ്യാഴാഴ്ച രാവിലെ കാഞ്ഞിരക്കണ്ടിയിൽ വിജയലക്ഷ്മി, രചന രമേശ്, ധ്രുവിൻ ദക്ഷ് , മുബാറക്ക് എന്നിവർക്ക് കടിയേറ്റു. ധ്രുവിൻ ദക്ഷ് കുഞ്ഞാണ്. നമ്പ്രത്ത് കുറ്റി അഞ്ചുലേഷിൻ്റെ വീട്ടിൽ ജോലിക്കുവന്നതാണ് മുബാറക്ക് എന്നയാൾ.
