ഇന്ത്യയിലെ ആരോഗ്യ ഗവേഷണ രംഗത്തെ പ്രാമാണിക സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആൻ്റ് ലേണിംഗ് റിസേർച്ച് കൗൺസിലിലേക്ക് ഷാഫി പറമ്പിൽ എം പിയെ തിരഞ്ഞെടുത്തു. ലോക് സഭ സെക്രട്ടറിയേറ്റിൻ്റെ ഫെബ്രുവരി 12ാം തിയതിയിലെ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക് സഭയിൽ നിന്ന് ഷാഫി പറമ്പിൽ കൂടാതെ ഒറീസയിൽ നിന്നുള്ള എം.പി ഡോ. സമ്പിത് പാത്രയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
