വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടി യൂണിറ്റ് സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം ഇന്ന് (2025 ഫെബ്രുവരി 20ന്) വ്യാഴാഴ്ച ഗവ: മാപ്പിള ഹൈസ്കൂളിന് സമീപം വെച്ച് നടക്കും. നൂറ്റാണ്ടിലധികം വർഷം പാരമ്പര്യമുള്ള നവോത്ഥാന പ്രസ്ഥാനത്തിൻ്റെ മുൻഗാമികളായ പണ്ഡിതന്മാരെയും , അവർ രചിച്ച ഗ്രന്ഥങ്ങളെയും പരിഹസിക്കും വിധം തൗഹീദി ആദർശത്തിൽ നടത്തിയ അട്ടിമറി വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ആദർശ സമ്മേളനം സത്യാന്വേഷികൾക്ക് തുറന്ന അവസരം ആയിരിക്കും. പ്രമുഖ പണ്ഡിതൻ മൂസ സ്വലാഹി കാര, സ്വാലിഹ് അൽ ഹിക്കിമി എന്നിവർ സംസാരിക്കും.
