പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾ സ്വാമി ചിദാനന്ദപുരി അവർക്കളുടെ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. ചെയർമാൻ ശ്രീ. എ. മോഹനൻ പുതിയ പുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് മധു കാളിയമ്പത്ത് സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു. തുടർന്നുള്ള 7 ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. മഹാശിവരാത്രി നാളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രമുഖ നർത്തകർ പങ്കെടുക്കുന്ന അഖണ്ഡ നൃത്താർച്ചന – രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ ഉണ്ടായിരിക്കും. ദേശീയ നൃത്തോത്സവമായിട്ടാണ് നൃത്താർച്ചന കൊണ്ടാടുന്നത്ഭക്തിനിർഭരമായ ശയനപ്രദക്ഷിണവും നടക്കും.

Leave a Reply

Your email address will not be published.