ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റി, ജില്ലയിലെ മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി. അഷറഫ് സ്മാരക അവാർഡ് ഷംസുദ്ദീൻ എകരൂലിന്

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റി, ജില്ലയിലെ മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി. അഷറഫ് സ്മാരക അവാർഡിന് കോഴിക്കോട് ജില്ലയിലെ പൂനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീമിൻ്റെ ടീം ലീഡർ ആയ ഷംസുദ്ദീൻ എകരൂലിനെ തിരഞ്ഞെടുത്തു.

തുടർച്ചയായി നാലാം വർഷമാണ് എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ് നൽകുന്നത്. 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും പൊന്നാടയുമാണ് നൽകുന്നത്. ഫെബ്രുവരി 22 ന് കൊയിലാണ്ടി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ അവാർഡ് സമ്മാനിക്കും. പത്രസമ്മേളനത്തിൽ അവാർഡ് ജൂറി ചെയർമാൻ എം.ജി. ബൽരാജ് ,റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് സെക്രട്ടറി ആർ.സി. ബിജിത്ത്, വൈസ് ചെയർമാൻ സി. ബാലൻ, മാനേജ്മെൻ്റ് കമ്മറ്റി അംഗം അമീറലി എന്നിവർ പങ്കെടുത്തു.

കേരളത്തെ നടുക്കിയ പ്രളയങ്ങളിലും, ഉരുൾപൊട്ടലുകളിലും, നിപ, കൊറോണ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലെല്ലാം നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ 150 ലധികം വളണ്ടിയർമാരെ നയിച്ചത് ഷംസുദ്ദീൻ ആണ്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയിട്ടുള്ള അഞ്ഞൂറിലധികം ഡിസാസ്റ്റർ മാനേജ്മെൻ്റ് ട്രെയിനിങിലൂടെ ഇരുപത്തയ്യായിരം ആളുകൾക്ക് രക്ഷാപ്രവർത്തനത്തിൽ പരിശീലനം കൊടുക്കാൻ കഴിഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് മാവിൻ ചുവട്ടിൽ മധു നിവാസിൽ അച്ച്യുതൻ നായർ അന്തരിച്ചു

Next Story

വായനക്കോലായയുടെ ആഭിമുഖ്യത്തിൽ മേലൂർ വാസുദേവൻ അനുസ്മരണവും കാവ്യാലാപനവും നാളെ (വെള്ളി)

Latest from Local News

കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി

നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി

മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ വേണം -മന്ത്രി പി.എ മുഹമ്മദ് റിയാസ്

മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ