മലപ്പുറം: വളർന്നുവരുന്ന തലമുറയിലും വിദ്യാർത്ഥികളിലും യുവാക്കളിലും പൊതുവേ സമൂഹത്തിലും പെൺകുട്ടികളിൽ പോലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി നാടിന്റെ എല്ലാവിധ നന്മകളെയും തകർത്തു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സമൂഹം ഒരെ മനസ്സോടെ പ്രവർത്തിക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കേരളത്തിൽ അടിസ്ഥാനതലത്തിൽ ലഹരിക്കെതിരെ ആധികാരികമായി പോരാടുന്ന സന്നദ്ധ സംഘടനയാണ് കേരള ലഹരി നിർമാർജന സമിതി (എൽ എൻ എസ്). അതിൻ്റെ ഔദ്യോഗികമായി തയ്യാറാക്കിയ പതാകയുടെ ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് കൂടിയായ ബഹുമാനപ്പെട്ട സയ്യിദ്
സ്വാദിഖലി ശിഹാബ് തങ്ങൾ. വർക്കിംഗ് പ്രസിഡണ്ട് ഒ. കുഞ്ഞിക്കോമു മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടം മഹല്ലുകളിലും, ഇടവകകളിലും, കരയോഗങ്ങളിലും ഗുരുദ്വാരകളിലും, കുടുംബ സദസ്സുകളിലും ഗ്രാമസകളെ കുടുംബശ്രീ യോഗങ്ങളിലും വിവിധ പൊതു മേഖലകളിലും കൃത്യമായ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തണം. സമാന സ്വഭാവമുള്ള
എല്ലാ സംഘടനകളും ഈ കാര്യത്തിൽ പ്രവർത്തിക്കാൻ അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ലഹരിവിരുദ്ധ സന്ദേശം നടത്തി. പാർലമെൻറ് അംഗം പി .വി .അബ്ദുൽ വഹാബ് എം.പി, ജനറൽ സെക്രട്ടറി പി. എം. കെ കാഞ്ഞിയൂർ, ട്രഷറർ ലത്തീഫ് ആലുവ, ഭാരവാഹികളായ സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ, സാജു തോപ്പിൽ,
ജമാലുദ്ധീൻ പാലക്കാട്, ഹുസൈൻ കൻമന, മജീദ് അമ്പലക്കണ്ടി. എ.എം.അബൂബക്കർ എന്നിവർ സംസാരിച്ചു.