കോഴിക്കോട്: സമൂഹ മാധ്യമങ്ങളുടെ കടന്നു കയറ്റങ്ങളുണ്ടെങ്കിലും സത്യസന്ധമായ വാർത്ത ജനങ്ങളിൽ എത്തിക്കാൻ നിർണായക സ്വാധീനം വഹിക്കുന്നത് ഇന്നും പത്രമാധ്യമങ്ങൾ തന്നെയാണന്ന് കർണാടക നിയമസഭ സ്പീക്കർ യു. ടി ഖാദർ. വീക്ഷണം 49ാം വാർഷികാഘോഷവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളില്ലാതെ സമൂഹത്തിന് മുന്നോട്ട് പോകാനാകില്ല. രാഷ്ട്രീയവും മാധ്യമങ്ങളും എന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മാധ്യമങ്ങൾ ഇല്ലാതെ രാഷ്ട്രീയവും രാഷ്ട്രീയം ഇല്ലാതെ മാധ്യമങ്ങൾക്കും നിലനിൽപ്പില്ല. വാർത്തകൾ നേരിന്റെ പക്ഷത്ത് നിന്നാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ അഡ്വ. ജെയ്‌സണ്‍ ജോസഫ് (മാനേജിങ് ഡയറക്ടർ) സ്വാഗതം പറഞ്ഞു. കെ. സുധാകരന്‍ എംപി (കെപിസിസി പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ശൂരനാട് രാജശേഖരന്‍ (മാനേജിങ് എഡിറ്റര്‍ വീക്ഷണം), എം.കെ രാഘവന്‍ എംപി, ടി സിദ്ദിഖ് എംഎല്‍എ പി.സി വിഷ്ണു നാഥ് ജെബി മേത്തര്‍ അഡ്വ. കെ. പ്രവീണ്‍കുമാര്‍ (ഡിസിസി പ്രസിഡന്റ്) അഡ്വ.കെ ജയന്ത് അഡ്വ. പി.എം നിയാസ് എൻ സുബ്രഹ്‌മണ്യൻ, എൻ എ ഖാദർ , കെ എം അഭിജിത്ത് എന്നിവർ സംസാരിച്ചു. വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫ് ടി ഷൈബിൻ നന്ദി പറഞ്ഞു.
അവാര്‍ഡുകള്‍ ഉമ്മന്‍ചാണ്ടി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം : അഷ്‌റഫ് താമരശ്ശേരി, സി.പി ശ്രീധരന്‍ സര്‍ഗശേഷ്ഠ പുരസ്‌ക്കാരം: സുധാമേനോന്‍, വീക്ഷണം മീഡിയ അവാര്‍ഡ് (നിഷ പുരുഷോത്തമന്‍), വീക്ഷണം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം : എസ് സുധീശന്‍ (വീക്ഷണം മുന്‍ എഡിറ്റര്‍), ആരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള അവാര്‍ഡ് -ഡോ. പ്രതാപന്‍ (മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍.), ബിസിനസ് അവാര്‍ഡ് : പോള്‍തോമസ് എം( മാനേജിങ് ഡയറക്ടര്‍ റൈഗേറ്റ് ബില്‍ഡേഴ്‌സ്), യുവസംരംഭകനുള്ള അവാര്‍ഡ് : എം.എം.വി മൊയ്തു (സിഇഒ& എംഡി നിക്ഷാന്‍ ഇലക്ട്രോണിക്‌സ്), മികച്ച സഹകരണ സ്ഥാപനം : ശൈലേഷ് പി.നായര്‍ (സി.ഇ.ഒ, പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി) എന്നിവർക്ക് സ്പീക്കർ യു.ടി ഖാദർ കെ, കെ പി സി സി പ്രസിഡന്റ് എന്നിവർ ചേർന്ന് അവാർഡുകൾ സമ്മാനിച്ചു.