കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള കാരണവർ തറ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉത്തരം കയറ്റുന്ന ചടങ്ങ് ഏറെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. പണ്ട് കാലത്ത് ക്ഷേത്ര ഊരാളൻമാർ ഉത്സവം കാണുന്നതും ,.കാളിയാട്ടം കുറിക്കുന്നതും കാരണവർ തറയിലിരുന്നാണ്. ഈ വർഷത്തെ കാളിയാട്ടം കുറിക്കുന്നത് ഫെബ്രുവരി 23 ന് ആണ്. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ കെട്ടിടം വലിയ തുക ചെലവിട്ടു കൊണ്ടാണ് നവീകരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന പൂജക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻ മൂസ്സത്, ഷജേഷ് ആചാരി എന്നിവർ നേതൃത്വം നൽകി. ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കീഴയിൽ ബാലൻ നായർ , വാഴയിൽ ബാലൻ നായർ , മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ , പുനത്തിൽ നാരായണൻകുട്ടി നായർ, എരോത്ത് അപ്പുക്കുട്ടി നായർ , എം. ബാലകൃഷ്ണൻ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, കെ കെ. രാകേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Latest from Local News
ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്ലി, സൈഫുനിസ, ഷാനവാസ്.
കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച
കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച
സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ എഴുത്തുകാരൻ ഡോ: സോമൻ കടലൂർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ
കേന്ദ്ര സർക്കാറിൻ്റെ മോട്ടോർ വാഹന ഫിറ്റ്നസ് ചാർജ് വർദ്ധനവിനെതിരെയും, ആർ.ടി.ഒ ഓഫീസിലെ സമയ നിയന്ത്രണം ഒഴിവാക്കുക, ഡ്രൈവിങ്ങ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ







