സൈബർ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാൻ സംവിധാനം 

സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്. ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Report & Check Suspect എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ നിങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പുനൽകും.
തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹികമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും ഈ പോർട്ടലിൽ നൽകാനാകും.

Leave a Reply

Your email address will not be published.

Previous Story

ഹയർ സെക്കൻഡറി ഒന്നാം വർഷ ഇം​ഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു

Next Story

ഉദ്ഘാടനത്തിനൊരുങ്ങി ഒള്ളൂർക്കടവ് പാലം ഫെബ്രുവരി 25 ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പാലം നാടിന്‌ സമർപ്പിക്കും

Latest from Main News

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം

സംസ്ഥാന പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്മെന്റും മസ്റ്ററിംഗും 2026 ജനുവരി 25-ന് മുമ്പ് പൂർത്തിയാക്കണം

ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽ നിന്ന് നിയമപ്രകാരം കുറവ്

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്