വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാടൻ അങ്കം സംഘാടകസമിതി രൂപീകരിച്ചു

ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനിസ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാടൻ അങ്കത്തിന് സംഘാടകസമിതി രൂപീകരിച്ചു. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും, ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി,കേരള ഫോക്‌ലോർ അക്കാദമി, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ കലാപരിപാടികളും നാടൻ കലകളും ഇതിൻ്റെ ഭാഗമായി അരങ്ങേറും. ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന ങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം, ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും.

സംഘാടകസമിതി രൂപീകരണയോഗം കേരള ഫോക് ലോർ അക്കാദമി പ്രസിഡൻ്റ് ഒ.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി അംഗം വി ടീ മുരളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ, ടി പി ബിനീഷ്, ഒ കെ കുഞ്ഞബ്ദുള്ള, പ്രഭാകരൻ പറമ്പത്ത്, കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ ഒ ദേവരാജ്, പ്രദീപ് ചോമ്പാല,എ ടി ശ്രീധരൻ, വി പി പ്രകാശൻ, പ്രകാശൻ പാറമ്മൽ, പ്രമോദ് കരുവയൽ, സി നിജിൻ ലാൽ, കെ കെ, കുഞ്ഞിമൂസ ഗുരുക്കൾ, സി എച്ച് ദേവരാജൻ ഗുരുക്കൾ, മധു പുതുപ്പണം തുടങ്ങിയവർ സംസാരിച്ചു. കെ പി ഗിരിജ (ചെയർ,) കെഎം സത്യൻ( ജന. കൺ), ദീപുരാജ് (ട്രഷ ) ആയി കമ്മിറ്റി 501 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് അനുവദിച്ചു

Next Story

ബദ്‌രിയ്യ വനിതാ അറബിക് കോളജ് യൂണിയന്‍ ഫുഡ് ഫെസ്റ്റ് നടത്തി

Latest from Local News

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു.  കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി

സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’

കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക

കീഴരിയൂർ കോൺഗ്രസ് മണ്ഡലം കർഷക സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി