കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ,പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി എന്നിവർ ചേർന്ന് 115 ഗ്രാം എം.ഡി.എം.എയുമായി (രാസലഹരി) രണ്ട് പേരെ അറസ്റ്റ് ചെയ്തു .ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് വളയനാട് വി ടി സുരേന്ദ്രൻ റോഡിൽ നിന്നും തെക്കെപ്പാട്ടിൽ ഭാഗത്തേക്ക് പോകുന്ന നടവഴിയുടെ കിഴക്കു വശത്തുള്ള വീട്ടിൽ നിന്നാണ് എം.ഡി.എം .എ പിടികൂടിയത്. സുൽത്താൻബത്തേരി പുൽപള്ളി കനകപറമ്പിൽ ജിത്തു കെ സുരേഷ് (30) ,
വളയനാട് ഗോവിന്ദപുരം ദേശത്ത് നടുക്കണ്ടി വീട്ടിൽ മഹേഷ് 33എന്നിവരെയാണ് കോഴിക്കോട് എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്തും പാർട്ടിയും ചേർന്ന് ‘ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, പ്രീവന്റീവ് ഓഫീസർ പ്രവീൺ കുമാർ ,വി പി ശിവദാസൻ, പ്രിവന്റി ഓഫീസർ(ഗ്രേഡ്)ഷാജു സി പി , സി.ഇ. ഒമാരായ മുഹമ്മത് അബ്ദുൽ റഹൂഫ്, അജിൻ ബ്രൈറ്റ്’ , ശ്രീജി എന്നിവരും ഉണ്ടായിരുന്നു. മറ്റൊരു കേസിൽ
പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിൽ ചങ്ങരോത്ത് കന്നാട്ടി കുഴിച്ചാലിൽ നടത്തിയ പരിശോധനയിൽ 74.165 ഗ്രാം MDMA യും പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും
എത്രയും പെട്ടന്ന് പിടികൂടുന്നതാണെന്നും കോഴിക്കോട് അസ്സി. എക്സൈസ് കമ്മിഷണർ ആർ എൻ ബൈജു ,നോർത്ത് സോൺ അസ്സി. എക്സൈസ് കമ്മിഷണർ സി. ശരത്ത് ബാബു എന്നിവർ അറിയിച്ചു.
Latest from Local News
കേരള സംഗീത നാടക അക്കാദമി അമേച്വർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മാടൻ
പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം
ചേലിയ കഥകളി വിദ്യാലയത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന കഥകളി പഠന ശിബിരത്തിന് തുടക്കമായി. ഗുരുപൂജാ പുരസ്കാര ജേതാവ് പ്രശസ്ത താളവാദ്യ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ ബി.ജെ.പി നേതാക്കൾ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി
കോഴിക്കോട് നിന്നും അരീക്കോട്ടേക്കു ബസ്സിൽ കൊടുത്തുവിട്ട 5 ലക്ഷം രൂപ വിലവരുന്ന 61 ഗ്രാം സ്വർണ്ണ ആഭരണങ്ങൾ ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ