നടേരി – താനിക്കുഴിയിൽ ശ്രീ ഭദ്രകാളീക്ഷേത്രോത്സവം കൊടിയേറി. ഫെബ്രവരി 22, 23 തിയ്യതികളിലാണ് ഉത്സവം. 22 ന് രാവിലെ 10 മണി മുതൽ ക്ഷേത്ര പരിപാലന സമിതിയും വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയും സംയുക്തമായി നടത്തുന്ന നേത്രപരിശോധനാ ക്യാമ്പും, വൈകീട്ട് പ്രാദേശിക കലാകാരൻമാരുടെ കലാവിരുന്നും നടക്കും. 23 ന് ആഘോഷവരവ്, താലപ്പൊലി, രാത്രി അരങ്ങ് കൊയിലാണ്ടിയുടെ നാടൻ പാട്ട്, തുടർന്ന് തിറകൾ 24 രാവിലെ ഭദ്രകാളി തിറയോട് കൂടി ഉത്സവം സമാപിക്കും.
