ബാലുശ്ശേരി : കണ്ണാടി പ്പൊയിൽ യുവജന വായനശാല പ്രസിദ്ധീകരിച്ച ശാരദ ഷാൽ പുരിയുടെ ഞാറ്റടി -ഒരു വീട്ടമ്മയുടെ ഓർമ്മ എന്ന പുസ്തകം അഡ്വ:കെ. എം. സച്ചിൻ ദേവ് എം.എൽ.എ പ്രകാശനം ചെയ്തു. താമരശ്ശേരി താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി കെ. കെ. പ്രദീപൻ ഏറ്റു വാങ്ങി. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് വി. എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിന്ദു സദൻ പുസ്തകത്തെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ മാരായ കെ. പി. ദിലീപ്കുമാർ, സി. ഡി. പ്രീത,-ഏ.സി. ബൈജു, പൂമഠത്തിൽ രാഘവൻ നായർ, ദിനേശൻ പനങ്ങാട്, പി. എം. റജികുമാർ,എം. കെ. രവി വർമ്മ, വി. പി. ഏലിയാസ്,ഡോക്ടർ പ്രദീപ് കുമാർ കറ്റോട്, ശ്രീന രാജൻ, എ. സിന്ധു, സനീഷ് പനങ്ങാട്, സി. പി. ബാലൻ മാസ്റ്റർ, കെ. ബാലചന്ദ്രൻ, കെ. ഫൈസൽ മാസ്റ്റർ, അമൃത വല്ലി, ശാരദ ഷാൽ പുരി എന്നിവർ സംസാരിച്ചു. വായന ശാല സെക്രട്ടറി പി. കെ. മുരളി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. എം. പ്രജീഷ് നന്ദിയും പറഞ്ഞു.
Latest from Local News
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്







