മേപ്പയ്യൂർ: ബി.കെ. എൻ. എം. യു.പി. സ്കൂളിൽ ഫിബ്രവരി 19 ന് ബുധനാഴ്ച്ച രക്ഷിതാക്കൾക്കായ് നടന്ന ശിൽപ്പശാല മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ ഹെൽത്ത് ഇൻസ്പക്ടർ ടി. പങ്കജ് ആരോഗ്യ ശീലങ്ങൾ എന്ന വിഷയത്തിലും
പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ രംഗീഷ് കടവത്ത് നൻമയുടെ പാഠങ്ങൾ എന്ന വിഷയത്തിലും ക്ലാസ്സുകൾ നൽകി. വിദ്യാലയങ്ങളും വീടുകളും ശിശു സൗഹൃദങ്ങളായി മാറിയാൽ ഇന്ന് ചില കുട്ടികളിൽ കാണുന്ന ദുഃശീലങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സൗഹൃദത്തിൻ്റെ ഹബ്ബുകളായി ഇത്തരം ഇടങ്ങൾ മാറ്റിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനാധ്യാപകൻ പി ജി രാജീവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് സജിനചന്ദ്രൻ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് ശശീന്ദ്രൻ പുളിയത്തിങ്കൽ എം.പി. ടി .എ ചെയർപേഴ്സൺ നസീറ മാവട്ട് ,വൈസ് ചെയർപേഴ്സൺ സുജില വളേരി അധ്യാപകരായ കെ ഗീത കെ.എം.എ അസീസ് ,എൻ സജില, കെ. സീനത്ത്, ശ്രുതി. ജി. എസ്, തുടങ്ങിയവരും പിടിഎ പ്രതിനിധികളായ ശരണ്യ കീഴരിയൂർ, സിനി നടുവത്തൂർ, സുഷമ മാവട്ട് , തുടങ്ങിയവരും സംസാരിച്ചു
അരിക്കുളം കെ.എസ്.ഇ.ബി സബ്ബ് എഞ്ചിനീയർ പി.വിവേക് വൈദ്യുതി സുരക്ഷ സംബന്ധിച്ച് ബോധവൽക്കരണം നടത്തി.
ഉച്ചയ്ക്ക് ശേഷം പ്രശസ്ത പരിശീലകൻ പി.പി.സുധീർരാജ് നയിച്ച രക്ഷിതാക്കളും വിദ്യാലയവും എന്ന ക്ലാസ്സിനോടൊപ്പം സജിത കെ നയിച്ച ബോധവൽക്കരണ ക്ലാസ്സും നടന്നു വൈകുന്നേരം അഞ്ച് മണിയോടെ ‘ശിൽപ്പശാല അവസാനിച്ചു.
Latest from Local News
കന്നൂര് : ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനും, പ്രശസ്ത നടക നടനുമായ കുന്നനാട്ടിൽ സുധാകരൻ ( 74 ) അന്തരിച്ചു. പരേതരായ
റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി
പേരാമ്പ്ര:മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു പേരാമ്പ്രയിൽ കൺവെൻഷൻ നടത്തി. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ്
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM







