കോഴിക്കോട്: മുൻ മന്ത്രിയും കോൺ ഗ്രസ് നേതാവുമായിരുന്ന അഡ്വ. പി. ശങ്കരന്റെ ഓർമ്മക്കായ് മികച്ച പൊതുപ്രവർത്തകർക്ക് നൽകുന്ന പുരസ് കാരം ഇത്തവണ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകാൻ ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അറിയിച്ചു.
പതിനായിരം രൂപയും പ്രശസ്തി പ ത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് കൈരളി ശ്രീ തിയേറ്റർ കോംപ്ലസിലുള്ള വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാർഡ് സമർപ്പിക്കുമെന്ന് അഡ്വ. കെ. പ്രവീൺ കുമാർ അറിയിച്ചു.