പേരാമ്പ്ര: വാല്യക്കോട് എ യു പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും പുതുതായി നിർമ്മിച്ച ലാബ്, ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. സിനിമതാരം മറിമായം ഫെയിം ഉണ്ണിരാജ് മുഖ്യതിഥിയായി. പരിപാടിയുടെ ഭാഗമായി സാംസ്കാരികഘോഷയാത്ര, സാംസ്കാരികസമ്മേളനം, അങ്കണവാടി ഫെസ്റ്റ്, ഷൈൻ നഴ്സറി ഫെസ്റ്റ്, വാല്യക്കോട് എ യു പി സ്കൂളിലെ 250 ൽ പരം വിദ്യാർത്ഥികൾ അണിനിരന്ന കലാവിരുന്നും അരങ്ങേറി.
എൽ.എസ്.എസ്, യു എസ് എസ് വിജയികൾ, എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ എൻഡോവ്മെൻറ് ജേതാക്കൾക്കൾ , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വാല്യക്കോട് എ യു പി സ്കൂളിലെ വിദ്യാർഥികൾ, അങ്കണവാടി വിദ്യാർത്ഥികൾ എന്നിവർക്കുള്ള ഉപഹാരസമർപ്പണവും നടന്നു. ഹെഡ് മിസ്ട്രസ് എ.കെ സുബൈദ റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.സുഹറ മറുപടി പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ ടീച്ചർ, വാർഡ് മെമ്പർ ബിന്ദു അമ്പാളി, എ ഇ ഒ പ്രമോദ് കെ.വി, വി പി നിത, സുരേഷ് ക്ലാരിയിൽ, വി വി ദിനേശൻ, കെ .എം മുഹമ്മദ്, പ്രദീപ് പ്രണവം, പി.സുകുമാരൻ, വി.കെ ദിവ്യ, സി. ബാബുരാജ്, കെ.സി ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സലിം മിലാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ അനിൽകുമാർ നന്ദിയും പറഞ്ഞു.
Latest from Local News
അരിക്കുളം: ഈ വർഷത്തെ S S L C ഫലം പുറത്ത് വന്നപ്പോൾ അരിക്കുളം കെ.പി.എം.എസ്.എം. H S S ന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ
കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ
കൊയിലാണ്ടി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ രാമൻ. അമ്മ : അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു.
” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ” ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും