കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ നികുതി വർദ്ധനവിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെ എം രാജീവൻ (പ്രസിഡന്റ്, കെ.വി.വി.എസ് കൊയിലാണ്ടി യൂണിറ്റ്) സ്വാഗതം പറഞ്ഞു. നിയാസ് കെ കെ (പ്രസിഡന്റ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ) അധ്യക്ഷനായി. ബാപ്പുഹാജി കെ.വി.വി.എസ് ജില്ലാ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു.
മനാഫ് കപ്പാട് ( ജില്ലാ വൈസ് പ്രസിഡന്റ്), മണിയോത്ത് മൂസ (കെ.വി.വി.എസ് ജില്ല വൈസ് പ്രസിഡന്റ്), ഗോപാലകൃഷ്ണൻ ടെക്സ്റ്റൈൽസ് അസോസിയേഷൻ പ്രസിഡന്റ്), അമേത്ത് കുഞ്ഞമ്മദ് മർച്ചന്റ് അസോസിയേഷൻ, ഫറൂക്ക് കെ കെ, കെ.വി.വി.എസ് ജനറൽ സെക്രട്ടറി കൊയിലാണ്ടി യൂണിറ്റ്, എം ശ്രീധരൻ ജനറൽ സെക്രട്ടറി കെ.വി.വി.എസ് കൊല്ലം യൂണിറ്റ്, ഷീബ ശിവാനന്ദൻ വനിത ജില്ലാ വൈസ് പ്രസിഡന്റ് ) എന്നിവർ ആശംസകൾ അർപ്പിച്ചു. രാജേഷ് (മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.