കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി ഹാർബർ തീരദേശ റോഡിനോടുള്ള സർക്കാറിന്റെയും എം.എൽ.എയുടെയും അവഗണനക്കെതിരെയും നൂറുകണക്കിന് മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകുന്ന കോടിക്കൽ ബീച്ചിൽ ഫിഷ് ലാൻഡിങ് സെൻറർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം ലീഗ് പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഹാർബർ പരിസരത്ത് മുസ്ലിംലീഗിന്റെ പ്രതിഷേധ സംഗമം നടക്കുമെന്ന് കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് വി. പി ഇബ്രാഹിംകുട്ടി പറഞ്ഞു. നാലുവർഷം മുമ്പ് കടലാക്രമണത്തിൽ തകർന്ന കൊയിലാണ്ടി ഹാർബർ കാപ്പാട് റോഡ് ഗതാഗതയോഗ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് വിപി ഇബ്രാഹിംകുട്ടി പറഞ്ഞു.കടലാക്രമണം ഉണ്ടായ തൊട്ടടുത്ത ദിവസം തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തീരത്തെത്തി റോഡ് പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ നാലുവർഷം ആയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ചെയ്യുന്നത്.റോഡ് ഗതാഗത യോഗ്യമാക്കുന്നതിൽ സ്ഥലം എം.എൽ.എയും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കാപ്പാട് ഭാഗത്തുനിന്നും ഹാർബറിലേക്ക് എത്തുന്നത് തീരദേശപാതയിലൂടെയാണ് .കൊയിലാണ്ടി കോഴിക്കോട് ദേശീയപാതയിൽ ഗതാഗതകുരുക്ക് ഉണ്ടാകുമ്പോൾ നൂറുകണക്കിന് വാഹനങ്ങൾ തീരപാത വഴിയായിരുന്നു സഞ്ചരിച്ചിരുന്നത്. കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന വഴി കൂടിയാണ് തീരദേശ പാത. തീരദേശത്തെ നൂറുകണക്കിന് പ്രദേശവാസികൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ് . ചേമഞ്ചേരി പൊതുശ്മശാനം ,ഏഴു കുടിക്കൽ ,വലിയ മങ്ങാട് , ചെറിയമങ്ങാട് എന്നിവിടങ്ങളിലേക്ക് എല്ലാം ആളുകൾ എത്തുന്നത് ഈ റോഡ് വഴിയാണ്.
തിക്കോടി കോടിക്കൽ ഫിഷ് ലാൻഡിങ് സെൻറർ ആരംഭിക്കണമെന്ന് മത്സ്യ മേഖലയിൽ നിന്നുള്ള കാലങ്ങളായുള്ള ആവശ്യമാണ് .ഫിഷ് ലാൻഡിങ് സെൻറർ ഇല്ലാത്തതിനാൽ വഞ്ചികൾ അടുപ്പിക്കാനോ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനോ മത്സ്യ തൊഴിലാളികൾക്ക് സാധിക്കുന്നില്ല. ഈ പ്രശ്നത്തിനും അടിയന്തര പരിഹാരം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്.തുടർ ദിവസങ്ങളിൽ തീരദേശ മേഖലയിലെ മുഴുവൻ മത്സ്യ തൊഴിലാളികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
തിക്കോടി കല്ലകത്ത് ബീച്ചിൽ ആവശ്യമായ സുരക്ഷാസന്നങ്ങൾ ഏർപ്പെടുത്തുക, ലൈഫ് ഗാർഡുകളെ നിയമിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധ സംഗമത്തിൽ ഉയരും .മുസ്ലിംലീഗിന്റെ സീനിയർ നേതാവും മുൻമന്ത്രിയുമായ പി .കെ. കെ. ബാവ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ സംസാരിക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ
കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,
കൊയിലാണ്ടി : ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി
ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ